Nov 9, 2009

മഴ

നാട്ടില്‍ ചെന്നപ്പോ, അന്നു തുടങ്ങിയ മഴ, തിരിച്ചു വരുന്നതു വരെ തോര്‍ന്നില്ല.
ഞങ്ങള്‍ വിടുമോ, മഴയത്തു തന്നെ നടക്കാനിറങ്ങി. കുടയെടുത്ത് പാടത്തൂടെ നടന്ന് പാറയില്‍പ്പോയി. ഇപ്പോ പാടത്ത് നിറയെ പാമ്പുകളാണെന്ന് രമേട്ടന്‍ പറഞ്ഞു; കൂടിയ ഇനം !

Nov 6, 2009

അന്നും മറന്നു

Nov 5, 2009

Graphic Novel


ദുബായില്‍ നിന്നും വാങ്ങിയ ഗ്രാഫിക് നോവലുകള്‍.








17000 രൂപയ്ക്ക് വാങ്ങി.

Nov 3, 2009

A.R. Rahman

(ഇന്ന് അതിരാവിലെ കണ്ട സ്വപ്നം)


വേലി കഴിഞ്ഞ് കാടു പിടിച്ചു കിടക്കുന്ന വഴിയിലൂടെ നടന്ന് ആ വീടെത്തി.മുന്‍പില്‍ കുറച്ച് ആളുകള്‍ ഇരിക്കുന്നുണ്ട്.കഷണ്ടിയും ബുള്‍ഗാനുമൊക്കെയായി.

പുള്ളിക്കാരനെവിടെ?”

അപ്പുറത്തുണ്ടെന്ന് അവര്‍ ആംഗ്യം കാണിച്ചു.

അതൊരു പഴയ ടൈപ്പ് ഓട്ടുപുരയാണ്.ഓടിനു മുകളില്‍ ഇലകളൊക്കെ വീണു പായലുപിടിച്ചു കിടക്കുന്നു.

ഇറങ്ങിക്കിടക്കുന്ന പുറകുവശത്തെ ഓട് തട്ടാതിരിക്കാന്‍ കുനിഞ്ഞു നടക്കുമ്പോള്‍ വീടിനോട് ചേര്‍ന്ന പഴയ പശുത്തൊഴുത്ത് കണ്ടു.

വീടിനകത്തു കടന്നതും കണ്ടു, ആ മുറിയിലെ ലൈറ്റ്.

അയാള്‍ തിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു; ഞാനും.

എ ആര്‍ റഹ്മാന്‍.’

കണാരേട്ടനെപ്പോലെയോ നാണുവേട്ടനെപ്പോലെയോ ഉണ്ട്. ഷര്‍ട്ട് ഇട്ടിട്ടില്ല. ഒരു കൈലി മാത്രം.

സിനിമയ്ക്ക് മ്യൂസിക് ചെയ്യണമെന്നു പറഞ്ഞു. കഥയുടെ ഒരു സീന്‍ പറഞ്ഞു. റഹ്മാന്‍ ചെയ്യാമെന്നേറ്റു. ഓസ്കാര്‍ കിട്ടിയതിനു ശേഷം അപ്രോച്ചബിളല്ലെന്ന് തോന്നിയിട്ടാവണം ആരും വിളിക്കുന്നില്ലത്രേ. എത്രയാകുമെന്നു ചോദിച്ചു.പതിനാറു കോടി. എന്റെ ഞെട്ടല്‍ കണ്ട് പുള്ളിക്കാരന്‍ പറഞ്ഞു : “പേടിക്കാതെ,സി ഡി വിറ്റാല്‍ കിട്ടും”.

സിനിമയെപ്പറ്റി കുറേ സംസാരിച്ചതിനു ശേഷം പുറത്തേക്കു നടക്കാമെന്നു പറഞ്ഞു.

വീടിനു പുറകു വശത്ത് നനവുള്ള ഇലകള്‍ വീണു കിടക്കുന്ന വഴിയിലൂടെ നടന്നു.പിന്നെ ഒരു കൊച്ചു ചതുപ്പു പ്രദേശമാണ്.അതിനപ്പുറത്ത് കനാല്‍.

അതിന്റെ അപ്പുറത്തും നമ്മുടെ സ്ഥലമാണ് കേട്ടോ...”

ഇതെന്തു പറ്റി, ഈ പ്രദേശത്തു വന്ന് സ്ഥലം വാങ്ങാന്‍?”

എന്റെ പണ്ടേ ഉള്ള ആഗ്രഹമാണ്.”

പിന്നെ എണീറ്റു.

Nov 2, 2009

സ്പീഡ്


മനേഷ് ഒരു രക്ഷയുമില്ല.150-200-ല്‍ ഒക്കെയേ ഓടിക്കൂ.

Dubai International Character and Licensing Fair 2009






Oct 19, 2009

ചിന്തയും സൌന്ദര്യവും

അതിരാവിലെ.
നല്ല മഞ്ഞ്.
ബസ്സ് ഒരു വളവു തിരിഞ്ഞു.
മുന്നില്‍, അതി മനോഹരമായ ഒരു ദൃശ്യം.
മഞ്ഞ് മൂടിക്കിടക്കുന്ന ഒരു നദി.
പക്ഷികള്‍ വരിയായി പറക്കുന്നു.
ഹൊ!
ഒരു പെയിന്റിംഗ് പോലെ...
മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.
ബസ്സ് ആ നദിക്കു കുറുകെയുള്ള പാലത്തിലേക്ക് കടന്നു.
അപ്പോഴാണ്...

താഴേക്കൂടി ഒഴുകുന്നത് അഴുക്കുചാലാണ് ; കീലിന്റെ നിറമുള്ള അഴുക്കുചാല്‍!

ഒന്നിനെക്കുറിച്ചുള്ള ചിന്തകളുമായും അറിവുമായും സൌന്ദര്യാനുഭവം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് അന്ന് മനസ്സിലാക്കി.


Oct 17, 2009

പഴശ്ശിരാജാ

“കരഞ്ഞോളൂ...
പക്ഷേ പഴശ്ശിരാജായെ ഓര്‍ത്തല്ല.
ഭാഗ്യം കെട്ട നമ്മുടെ മലയാളസിനിമയെ ഓര്‍ത്ത്...”

Sep 14, 2009

Drama director : jose